ഇന്ന് (മെയ് 2) രാവിലെ എട്ടിന് തപാല്‍ വോട്ടുകളിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. രാവിലെ എട്ട് വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കും. എട്ടിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കുകയില്ല. രാവിലെ എട്ട് വരെയാണ് തപാല്‍ വോട്ടുകള്‍ സ്വീകരിക്കുക. എട്ടിനു ശേഷം സ്വീകരിക്കുക. രാവിലെ 8.30 വരെ തപാല്‍ വോട്ടുകള്‍ എണ്ണും. 8.30 മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. വോട്ടെണ്ണല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ആര്‍.ഒ മാര്‍ എന്‍കോര്‍ ആപ്പ് വഴി അപ്ഡേറ്റ് ചെയ്ത് മാധ്യമങ്ങള്‍ക്ക് വിവരം ലഭ്യമാക്കും.
വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഏപ്രില്‍ 29, 30 തീയതികളിലായി വിവിധ കേന്ദ്രങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ മൃണ്‍മയി ജോഷി അറിയിച്ചു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് (രണ്ട് ഡോസും) സ്വീകരിച്ചവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല.
വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല
വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സ്ഥാനാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നത് അനുവദിക്കില്ലെന്ന് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറില്‍ നിന്നും വിജയിച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് സ്ഥാനാര്‍ത്ഥി/ പ്രതിനിധിക്കൊപ്പം രണ്ടില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
വോട്ടെണ്ണലിനായി അയ്യായ്യിരത്തോളം ഉദ്യോഗസ്ഥര്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 12 നിയോജകമണ്ഡലങ്ങളിലുമായി വോട്ടെണ്ണല്‍ ജോലിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത് അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍.
12 നിയോജക മണ്ഡലങ്ങളിലായി ഇവിഎം, പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവ എണ്ണിതിട്ടപ്പെടുത്തുന്നതിനായി ഓരോ ടേബിളുകളിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്‍സ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്. മൊത്തം 1600 ഓളം ഉദ്യോഗസ്ഥരാണ് വോട്ട് എണ്ണുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത് .
ഇ വി എം മെഷീനുകള്‍ എണ്ണുന്നതിനു മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ റിട്ടേണിംഗ് ഓഫീസര്‍മാര്‍, അനുബന്ധ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയാണ് അയ്യായിരത്തോളം പേരെ നിയോഗിച്ചിരിക്കുന്നത്.