പാലക്കാട് നഗരസഭ അടച്ചു
പാലക്കാട്: നഗരസഭയിലെ പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് രാവിലെ പതിനൊന്നിന് നഗരസഭ അടച്ചു. അണുനശീകരണ പ്രവര്‍ത്തനങ്ങളും മറ്റു ജീവനക്കാരുടെ കോവിഡ് ടെസ്റ്റും നടത്തിയ ശേഷം 12 ാം തിയ്യതി തുറന്നുപ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നഗരസഭ അടച്ചതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ നിരാശയോടെ മടങ്ങി. പലരും പല തവണ വന്ന് മടങ്ങിയവരായിരുന്നു.