ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണമില്ല
വാളയാർതമിഴ്‌നാട് അതിർത്തിയിൽ പൊലീസ് യാത്രാ പാസ് കർശനമാക്കിയത് ചരക്കുനീക്കത്തിനും കെഎസ്ആർടിസി ബസ് യാത്രയ്‌ക്കും തടസ്സമുണ്ടാക്കുന്നില്ല. ചരക്കുവാഹനങ്ങൾക്ക് പതിവുപോലെ അതിർത്തി കടക്കാം. കെഎസ്‌ആർടിസി ബസുകൾ എവിടേക്ക് പോകുന്നു, എത്ര യാത്രക്കാരുണ്ട് എന്നീ വിവരങ്ങൾ തമിഴ്‌നാട് പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ബസ് യാത്രക്കാർക്ക് പാസ് ഉള്ളതുകൊണ്ടുതന്നെ മറ്റ് പ്രശ്‌നങ്ങളുമില്ല. പാസില്ലാതെ അടിയന്തര ആവശ്യത്തിനും മറ്റും പോകുന്നവരാണ് പ്രതിസന്ധിയിലാകുന്നത്. പാസ് എടുപ്പിച്ച ശേഷം കാര്യങ്ങൾ ബോധ്യപ്പെട്ടാൽ മാത്രമേ യാത്രാനുമതി നൽകൂ. കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചതിനാലാണ് തമിഴ്‌നാട് ചെക്ക്‌പോസ്റ്റിൽ പരിശോധന വ്യാഴാഴ്ചമുതൽ കർശനമാക്കിയത്. ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്നവർ രേഖകൾ കൈവശം കരുതണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും തമിഴ്‌നാട് പൊലീസ് ആവശ്യപ്പെട്ടു. വിവാഹം, മരണം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള യാത്രയ്ക്കും പാസ് നിർബന്ധമാണ്.