മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 113. 50 മീറ്റർ എത്തുന്ന മുറക്ക് സ്പിൽ വേ ഷട്ടറുകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഓഗസ്റ്റ് 22 ന് മൂന്ന് മണിക്കുള്ള ജലനിരപ്പ് 113. 28 മീറ്ററാണ്. ഓഗസ്റ്റ് 21 മുതൽ 31 വരെയുള്ള അപ്പർ റൂൾ കർവ് ലെവൽ 113. 91 ആണ്. മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീൻപിടുത്തക്കാരും പുഴയിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് അറിയിച്ചു