.
പുതുപ്പരിയാരം: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് നേതാവും എം.എൽ.എ.യുമായിരുന്ന പി.ബാലനെ അദ്ദേഹത്തിൻ്റെ 18-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു. അനുസ്മരണ യോഗം കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരേയും, തൊഴിലാളികളെയും കോൺഗ്രസ്സിലേക്ക് ആകർഷിച്ച ആദർശമുള്ള നേതാവായിരുന്നു ബാലേട്ടൻ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.പി.വിജയകുമാർ പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ എ.ജി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, ബാലജന ഗാന്ധിദർശൻ വേദി സംസ്ഥാന കൺവീനർ എ.ഗോപിനാഥൻ, കരുണാകരൻ വെൽഫെയർ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.വി.അനിൽകുമാർ, സി.സി.സതീഷ്, കെ.വിനീഷ്, പി.എസ്.നാരായണൻ, ഇ കണ്ണൻ, ബഷീർ പൂച്ചിറ, പി.സ്.അക്ബർ, കെ.എസ്.രമേഷ്, ടി.വി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.