നെന്മാറ: തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡൻറ് സഫ്നയേയും സഹപ്രവർത്തകരേയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത എസ്.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് നെന്മാറ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറയിൽ പ്രതിഷേധ പ്രകടനവും, യോഗവും നടത്തി. പ്രസ്തുത യോഗം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആർ.സുരേഷ് അധ്യക്ഷതയും, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറ് കെ.വി.ഗോപാലകൃഷ്ണൻ ഉൽഘാടനവും നിർവ്വഹിച്ചു. ഷാജി തെക്കേതിൽ, പി.പി.ശിവപ്രസാദ്, സി.സി. സുനിൽ, എൻ.സോമൻ,എസ്.സോമൻ, എസ്.അമീർജാൻ, എ.മോഹനൻ,എം.ബാബു,എൻ.ഗോകുലൻ, എ.രാധാകൃഷ്ണൻ, സജിൽ കൽമൊക്ക് എന്നിവർ സംസാരിച്ചു.