നെന്മാറ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ 138-ാം ജന്മദിനം നെന്മാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി കേക്ക് മുറിച്ച് ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആർ.സുരേഷ് പതാക ഉയർത്തി.മുൻ മണ്ഡലം പ്രസിഡൻറുമാരായ എ.യൂസഫ്, ആർ.വേലായുധൻ, എൻ.സോമൻ, ആർ.ചന്ദ്രൻ വി.ഉണ്ണികൃഷ്ണൻ, സി.സി. സുനിൽ, പ്രദീപ് നെന്മാറ, രാധാകൃഷ്ണൻ ,എസ്.അമീർജാൻ, ബാബു.എം, സജിൽ കൽമൊക്ക്, ജോസ്, സുനിതസുകുമാരൻ, അക്ബർ.യു, മുസ്തഫ, രാജേന്ദ്രൻ.സി. എന്നിവർ നേതൃത്വം നൽകി.