കേരള കോൺഗ്രസ്സ് ജൻമദിനസമ്മേളനവും ലഹരിവിരുദ്ധ ക്വാമ്പയിൻ സംഘടിപ്പിച്ചു.
പാലക്കാട് കേരളാ കോൺഗ്രസ്സ് 59-ാം ജൻമദിനത്തോടനുബന്ധിച്ച് ജനാധിപത്യ കേരളാ കോൺഗ്രസ്സ് പാലക്കാട് ജില്ലാ ഘടകം സംഘടിപ്പിച്ച ജൻമദിന സമ്മേളന വും ലഹരി വിരുദ്ധ ക്യാമ്പയിനും ജില്ലാ ചെയർമാൻ എം.മുഹമ്മദ് റാഫി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ വൈസ്ചെയർമാൻ എൻ.ജെ.നിക്കോളാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ആഭ്യന്തരമന്ത്രിയും പൊളിറ്റ്ക്ക് ബ്യൂറോ അംഗവുമായ : കോടി യേരി ബാലകൃഷ്ണനും അനുശോചനയോഗം രേഖപ്പെടുത്തി. ജില്ലാ ചെയർമാൻ എം.മുഹമ്മദ് റാഫി, എൻ.ജെ.നിക്കോളാസ്, ഹാർഡി ജോസ്, എസ്.ജലീൽ, കലാധരൻ മലമ്പുഴ, മുരുകൻ നൊച്ചുളളി, എന്നിവർ സംസാരിച്ചു.