നെന്മാറ: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് നെന്മാറ മണ്ഡലം കമ്മിറ്റി 30-07-2021ന് നെന്മാറ ബസ്സ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സമരം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രബിതജയൻ ഉൽഘാടനവും, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻറ് ആർ.സുരേഷ് അധ്യക്ഷതയും നിർവഹിച്ചു. പി.പി.ശിവപ്രസാദ്, സി.സി. സുനിൽ, ആർ.ചന്ദ്രൻ ,
എസ്.സോമൻ, എ.മോഹനൻ, വി.ഉണ്ണികൃഷ്ണൻ, സജിൽ കൽമൊക്ക്, സുരേഷ് വിത്തനശേരി, ആർ.ശങ്കരനാരായണൻ എന്നിവരും പങ്കെടുത്തു.