വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണം: കോൺഗ്രസ്
കല്ലടിക്കോട്:പാലക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണത്തിലെ അപകതകൾ പരിഹരിക്കണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും പാലക്കയം മേഖലാ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൃഷിഭവൻ വഴി വർഷം തോറും വിതരണം ചെയ്യുന്ന വളം, തുരിശ്, നീറ്റുകക്ക എന്നിവയുടെ വിതരണം പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.തച്ചമ്പാറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഷജു പഴുക്കാത്തറ അധ്യക്ഷത വഹിച്ചു.മണ്ണാർക്കാട് ബോക്ക്പഞ്ചായത്ത് അംഗം തങ്കച്ചൻ പാറക്കുടി, റെജി കുറ്റിക്കൽ, റോയി എബ്രഹാം, തങ്കച്ചൻ ദേസ്വംതൊട്ടി,കൃഷ്ണൻകുട്ടി, സ്ക്കറിയ തച്ചിരിക്കൽ എന്നിവർ പ്രസംഗിച്ചു.