നിയമസഭ തെരെഞ്ഞടുപ്പിന് മുന്പ് ഡിസിസിയിൽ നേതൃമാറ്റമില്ല. വി.കെ. ശ്രീകണ്ഠൻ തുടരും. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഡിസിസി അധ്യക്ഷൻ മാറ്റുന്നത് ആത്മഹത്യാപരമായ തീരുമാനമാകും എന്ന തിരിച്ചറിവാണ് വികെ.ശ്രീകണ്ഠന് തുണയാവുന്നത്. മുൻ ഡിസിസി അധ്യക്ഷനായ
എ.വി.ഗോപിനാഥിനെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഡിസിസി അധ്യക്ഷനാക്കാമെന്ന ഉറപ്പ് നല്കാനാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന. കടുത്ത നിലപാടുമായി മുന്നോട്ടു പോകുന്ന എ.വി.ഗോപിനാഥിനോട് ഇക്കാര്യം കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എംപി അറിയിച്ചു