എസ്.ശെൽവൻ കോണ്‍ഗ്രസിലേക്കെന്നു സൂചന
ഒറ്റപ്പാലം: ബിജെപിയിൽ നിന്നും രാജിവച്ച എസ്.ശെൽവൻ കോണ്‍ഗ്രസിലേക്കെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിൽ എത്തിയ മുൻ ഡിസിസി അംഗവും ഒറ്റപ്പാലം നഗരസഭ മുൻ വൈസ് ചെയർമാനുമായ ശെൽവൻ ബിജെപിയിൽ നിന്ന് രാജിവെച്ചാണ് കോണ്‍ഗ്രസിൽ ചേരാനുള്ള നീക്കങ്ങൾ ശക്തമാക്കിയത്.