പാലക്കാട്ട് വിമത സ്വരമുയർത്തിയ എവി ഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ. ഡിസിസി അധ്യക്ഷൻകൂടിയായ വികെ ശ്രീകണ്ഠൻ എംപി പെരിങ്ങോട്ടുകുറുശിയിലെ വീട്ടിലെത്തി ഗോപിനാഥിനെ സന്ദർശിച്ചു. രമ്യ ഹരിദാസ് എംപിയും ഗോപിനാഥിനെ കണ്ടിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എന്നിവർ ഇന്നലെ ഗോപിനാഥനെ ഫോണിൽ വിളിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പാർട്ടി വിടുന്നത് ഉൾപ്പെടെയുള്ള കടുത്ത നിലപാടിലേക്ക് പോകരുതെന്നും നേതാക്കൾ ഗോപിനാഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.