പാചക വാതകത്തിനും, പെട്രോൾ ഡീസൽ ഉല്പന്നങ്ങൾക്കും അനിയന്ത്രിതമായി ബിൽ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെയും, വർദ്ധനവിന് ആനുപാതികമായി ലഭിക്കുന്ന നികുതി വരുമാനം വേണ്ടെന്ന് വെക്കാത്ത സംസ്ഥാന സർക്കാരിന്റെയും നിലപാടുകളിൽ പ്രധിഷേധിച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പെട്രോൾ പമ്പ് ഉപരോധത്തിന്റെ ജില്ലാ തല ഉദ്ഘാടനം ടൌൺ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒലവക്കോട് പെട്രോൾ പമ്പിന് മുൻപിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷൻ വി കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി വി സതീഷ് അദ്ധ്യക്ഷം വഹിച്ച ഉപരോധ സമരത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ, ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ചീങ്ങനൂർ മനോജ്, സെക്രെട്ടറി സുധാകരൻ പ്ലാക്കാട്ട്, അസീസ് മാസ്റ്റർ, നഗരസഭാഅംഗങ്ങളായ പി എസ് വിപിൻ, ഡി ഷജിത്കുമാർ,ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ കെ എൻ സഹീർ, സെമീന,റാഫി ജൈനിമേട്, സൈദ് ജലാലുദ്ധീൻ തങ്ങൾ, ഹരിദാസ് മച്ചിങ്ങൽ, ഇസ്മായിൽ, റിയാസ് കബീർ ,സി.എൻ.ഉമ, ഷെറിഫ് റഹ്മാൻ, ഷിഹാബ്, എന്നിവർ പ്രസംഗിച്ചു.