യൂത്ത് കോൺഗ്രസ് ഞങ്ങാട്ടിരി മേഖല കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃത്താല നിയോജകമണ്ഡലം, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാർക്ക് സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ്സ് തൃത്താല മണ്ഡലം പ്രസിഡന്റ് വി ടി വിഷ്ണു അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന. സെക്രട്ടറി OK ഫാറൂഖ്, സംസ്ഥാന സെക്രട്ടറി Dr P സരിൻ, പാലക്കാട് ഡി സി സി സെക്രട്ടറി പി വി മുഹമ്മദാലി , കെ എസ് യു പാലക്കാട് ജില്ല സെക്രട്ടറി നഹാസ്, യൂത്ത് കോൺഗ്രസ്സ് തൃത്താല നിയോജകണ്ഡലം കമ്മറ്റി പ്രസിഡണ്ട് സനോജ് കണ്ടാലയിൽ, തൃത്താല മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എം മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.