പെരിങ്ങോട്ടുകുറിശ്ശിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. രണ്ട് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി.
12ാം വാര്‍ഡായ പെരിങ്ങോട്ടുകുറിശ്ശിയില്‍ ടി കെ സുജിത, 15ാം വാര്‍ഡായ വടക്കുമുറിയില്‍ ദീപ ഗിരീഷ് എന്നിവയുടെ നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്. പഞ്ചായത്തില്‍ തൊഴിലുറപ്പ് കരാറില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്.
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ ഇത്തവണ കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥ് രൂപീകരിച്ച സ്വതന്ത്ര ജനാധിപത്യ മുന്നണിയും സിപിഐഎമ്മും തമ്മില്‍ തെരഞ്ഞെടുപ്പ് ധാരണയുണ്ട്.










