പല്ലശ്ശന:- താത്കാലികമായെങ്കിലും ഒരു സഞ്ചാരപാതയൊരുക്കാതെ നിലവിലുള്ള പാലം പൊളിക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പൊതുജനങ്ങൾക്കിടയിൽ നിക്ഷ്പക്ഷമായ അഭിപ്രായം നിലനിൽക്കെ
15/12/2021 ബുധനാഴ്ച പുനർ നിർമ്മാണത്തിനായി കണ്ണനൂർക്കടവ് പാലം പൊളിക്കുന്നതിനുമുമ്പ് താത്കാലിക പാത നിർമ്മിക്കാതെ സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നടപടിക്കെതിരായി പ്രതിഷേധിച്ചുകൊണ്ട് 15-12-2021 ബുധനാഴ്ച കാലത്ത് 7 മണിക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരമാവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഷേധിക്കുമെന്നും താത്കാലിക പാത നിർമ്മിക്കാതെ പാലം പൊളിക്കുകയാണെങ്കിൽ അത് തടയുമെന്നും കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്
കെ. കുമാരൻ പറഞ്ഞു.
വാർത്ത (രാമദാസ് ജി. കൂടല്ലൂർ).