കോയമ്ബത്തൂരിലെ സ്വകാര്യ കോളജിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്.
വിദ്യാർഥികൾ തമ്മിൽ കോളേജിൽ വച്ചുണ്ടായ തർക്കത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടുകയായിരുന്നു. കോളേജിലുണ്ടായ തർക്കം വിദ്യാർഥികൾ അവരുടെ നാട്ടിലറിയിക്കുകയായിരുന്നു.
ഇവർ പിന്നീട് മറുവിഭാഗത്തിലെ വിദ്യാർഥികൾ വരുന്ന സ്വകാര്യ ബസ് പുതുശേരിയിൽ വച്ച് തടഞ്ഞ് ഒരു സംഘം ആളുകൾ ബസിൽ കയറി മർദിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ പൊലീസ് തുടർനടപടികളുമായി മുന്നോട്ടുപോകുകയാണ്.