ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ.സഹകരണ സ്ഥാപനത്തിനു കീഴിൽ,കല്ലടിക്കോട് കോവിഡ് പരിശോധന കേന്ദ്രം തുറന്നു
കല്ലടിക്കോട്സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ കോവിഡ് പരിശോധന കേന്ദ്രം തുടങ്ങി.ബാങ്കിന്റെ ചുങ്കം ശാഖക്ക് സമീപമുള്ള കെട്ടിടത്തിലാണ് പ്രവർത്തനം.എല്ലാ ദിവസവും രാവിലെ 9 മുതൽ 12 വരെയാണ് പ്രവർത്തനസമയം.കോവിഡ് മഹാമാരിയുടെ വ്യാപനം തടയാനും രോഗത്തെ കൈകാര്യം ചെയ്യാനുമുള്ള പ്രധാനമാർഗങ്ങളിലൊന്നാണ് കോവിഡ് പരിശോധന നടത്തുക എന്നത്. ലക്ഷണങ്ങൾ പ്രകടമാക്കാത്ത കോവിഡ് കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ, കോവിഡ് പരിശോധനക്ക് മിതമായ നിരക്കിൽ സൗകര്യമെർപ്പെടുത്തിയിരിക്കുകയാണ് കല്ലടിക്കോട് സർവീസ് സഹകരണബാങ്ക്.ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്ന നീതി ലാബിന്റെ ആഭിമുഖ്യത്തിൽ ഗവണ്മെന്റ് അംഗീകൃത കോവിഡ് 19 ആർ ടി പി സി ആർ, ആന്റിജൻ പരിശോധന കേന്ദ്രമാണ് കല്ലടിക്കോട് ചുങ്കം ബ്രാഞ്ചിനു സമീപം ആരംഭിച്ചിട്ടുള്ളത്. ബാങ്ക് പ്രസിഡന്റ് വി. കെ. ഷൈജു,വൈസ് പ്രസിഡന്റ് ദാവൂദ്,ബാങ്ക് സെക്രട്ടറി ബിനോയ് ജോസഫ്,സി. എം.മാത്യു , വി.സി.ഉസ്മാൻ,കെ.വേണുഗോപാൽ,മനോജ് കുമാർ, ദിലിപ്.എൻ,മുഹമ്മദ് മുസ്തഫ,ഹെറിൻ്റ്,ജോസ് തുടങ്ങിയവർ പങ്കെടുത്തു.










