മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പു യോഗങ്ങളിൽ സംസാരിക്കും. രാവിലെ 10ന് കൂറ്റനാട്, 11ന് പട്ടാന്പി, വൈകിട്ട് 3ന് ഷൊർണൂർ, 4ന് ശ്രീകൃഷ്ണപുരം, 5ന് കോങ്ങാട് എന്നീ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. കോങ്ങാട് നടക്കുന്ന യോഗത്തിൽ കോണ്‍ഗ്രസ് വക്താവായിരുന്ന പി.സി ചാക്കോയും പങ്കെടുക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ വി.ചാമുണ്ണി അറിയിച്ചു.
കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ച് എൻസിപിയിൽ ചേർന്ന ശേഷം മുഖ്യമന്ത്രിക്കൊപ്പം എൽഡിഎഫ് വേദിയിലെത്തുന്ന പ്രഥമ പരിപാടിയാണ് കോങ്ങാട് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.