മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മേഖലാതല യോഗങ്ങൾക്ക് പാലക്കാട് തുടക്കമായി. പാലക്കാട് മലമ്ബുഴ കെ.പി.എം ട്രൈപ്പന്റ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആമുഖ ഭാഷണം നടത്തി.
തടസങ്ങൾ നീക്കി മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേഖല തല യോഗങ്ങൾ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.” ഭരണരംഗം കൂടുതൽ ജനകീയവും ഊർജസ്വലവുമാക്കലാണ് ലക്ഷ്യമിടുന്നത്. ചില പദ്ധതികൾക്ക് തടസങ്ങൾ നിലനിൽക്കുന്നുണ്ട്. അതൊക്കെ യോഗത്തിൽ പരിഹരിക്കപ്പെടും. ക്ഷേമ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ലഭിക്കുന്നതിൽ പ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കും. ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരായവരാണ് ജനപ്രതിനിധികളെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതിനായി കൃത്യമായി പ്രവർത്തിക്കണമെന്നും” മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
വൈകീട്ട് 4.30 ന് സംസ്ഥാന തല പട്ടയമേള പാലക്കാട് കോട്ടമൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
തടസങ്ങൾ നീക്കി മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി