ഹോട്ടലിന്റെ മാലിന്യകുഴിയില്‍ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം
കല്ലേക്കുളങ്ങര സ്വദേശി സുജീന്ദ്രനാണ് അപകടത്തില്‍ മരിച്ചത്.
ഒലവക്കോട് ഉമ്മിനിയിലാണ് സംഭവം. ഉമ്മിനി ഹൈസ്കൂളിന് എതിർവശമുള്ള ഹോട്ടലിലെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടയില്‍ ആയിരുന്നു അപകടം.
ഇന്ന് രാവിലെ ഉമ്മിണിയിലെ നൈപുണ്യ ഹോട്ടലിന് മുന്നിലെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹോട്ടലിലെ മലിന ജലം ഈ കുഴിയിലേക്കാണ് എത്തുക. രണ്ട് ദിവസമായി ഡ്രെയിനേജ് സംവിധാനത്തിന് എന്തോ പ്രശ്നം അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് ഹോട്ടലുടമ ശുചീകരണ തൊഴിലാളിയായ സുജീന്ദ്രന്റെ സേവനം തേടിയത്.
ഇന്ന് രാവിലെ ജോലിക്കായെത്തിയ സുജീന്ദ്രൻ ഹോട്ടലിന് മുന്നിലെ ഡ്രെയിനേജ് കുഴിയിലിറങ്ങിയതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.









