പാലക്കാട്: വെൽഫെയർ പാർട്ടി ചടനാംകുർശ്ശി യൂനിറ്റിൻ്റെ നേതൃത്വത്തിൽ തോട്ടുപാലം ജംഗ്ഷന് സമീപത്തെ മാലിന്യം നീക്കം ചെയ്ത് നാട്ടുകാരുടെ സഹകരണത്തോടെ വൃക്ഷത്തൈ വെച്ച് പിടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ശ്രമദാനം ഉദ്ഘാടനം ചെയ്തു.
വ്യക്തി ശുചിത്വത്തിൽ കാണിക്കുന്ന ശ്രദ്ധയും സൂക്ഷ്മതയും സാമൂഹിക ശുചിത്വത്തിൽ കാണിക്കണമെന്നും മാലിന്യമുക്തമായ സമൂഹത്തിൽ മാത്രമെ ആരോഗ്യമുള്ള ജനത ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് എം.കാജാഹുസൈൻ, യൂനിറ്റ് പ്രസിഡണ്ട് അബ്ദുറഹ്മാൻ, സെക്രട്ടറി അബൂത്വാഹിർ, ടീം വെൽഫെയർ വളണ്ടിയർ സലീൽ തുടങ്ങിയവർ നേതൃത്വം നൽകി.