മണ്ണാർക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ SDPI സന്നദ്ധപ്രവർത്തകർ കുളം ശുചീകരണം നടത്തി.
മണ്ണാർക്കാട് താലൂക്കിലെ തന്നെ ഏറ്റവും വലിയ പൊതു കുളമാണ് തെങ്കരയിലെ വാളകര കുളം.കഴിഞ്ഞ ഏതാനും ദിവസം മുമ്പ് വിവിധ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ കുളം ശുചീകരണം നടത്തുവാനുള്ള ശ്രമം നടത്തിയിരുന്നു എന്നാൽ അന്ന് വിഫലമായ പ്രവർത്തനം SDPI ഏറ്റെടുക്കുകയായിരുന്നു.
ഏകദേശം ഒരേക്കറിലധികം വിസ്തൃതിയുള്ള കുളത്തിന് 10 അടിയിലേറെ ആഴമുണ്ട് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഈ കുളം നവീകരിച്ചത് .വേനൽക്കാലത്ത് ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിൽ നിന്ന് ധാരാളം ആളുകൾ കുളിക്കുവാനും അലക്കാവാനും എത്താറുണ്ട്.
ഏതാനും മാസങ്ങളായി ചണ്ഡി നിറഞ്ഞത് മൂലം മത്സ്യങ്ങൾ ചത്തുപൊങിയിരുന്നു . അക്ബർ ആനമൂളി
ഇക്ബാൽ ആനമൂളി
അബുതാഹിർ ആനമൂളി
ഫസൽ ,സുനീർ ,അലവി ക്കൂഞ്ഞ് ,ഇല്യാസ് പുഞ്ചക്കോട് ,ഷബീബ്
എന്നിവരുടെ
നേതൃത്വത്തിൽ
40 ആളുകൾ അടങ്ങിയ sdpi സന്നദ്ധ പ്രവർത്തകരുടെ കർമ്മനിരതമായ പ്രവർത്തനമാണ് കാഴ്ചവെക്കാൻ കഴിഞ്ഞത്.വാർഡ് മെമ്പർ ഉനൈസ് നെച്ചിയോടൻ പ്രത്യേകം നന്ദി പറഞ്ഞു