ഒറ്റപ്പാലം മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡിലെ കാടുപിടിച്ച വിവിധ പ്രദേശങ്ങൾ വൃത്തിയാക്കി സി.പി.ഐ
ഒറ്റപ്പാലം.ഇരുപത്തിനാലാം വാർഡിൽ നടത്തേണ്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ യഥാക്രമം നടക്കാത്ത സാഹചര്യത്തിൽ ജനങ്ങളുടെ അഭ്യർത്ഥനമാനിച്ച് സി.പി.ഐ,AlYF പ്രവർത്തകർ കാടുകൾ വെട്ടി വൃത്തിയാക്കി
ബ്രാഞ്ച് സെക്രട്ടറിഒ.പി. ലത്തീഫ് നേതൃത്വം നൽകി.മുതിർന്ന നേതാക്കൾ സി.പി.റഫീക്ക്, പി.എസ്.ബാബു,AlYF മണ്ഡലം കമ്മിറ്റി അംഗം ഗഫൂർ,യൂണിറ്റ് പ്രസിഡണ്ട് ഷെഫീക്ക്,റാഫി തോണിക്കാരൻ,മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.