നെന്മാറ: ഗ്രാമപഞ്ചായത്തിൻ്റേയും, നെന്മാറ കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ( 05-07-2021 ന് ) തിങ്കളാഴ്ച കാലത്ത് 9.30 മണിമുതൽ വാർഡ് 19ൽ കയ്പഞ്ചേരി ഖാദി ബോർഡിൽ വെച്ച് സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റിൽ 221 ആളുകൾ പങ്കെടുത്തു. നെന്മാറ പഞ്ചായത്തിലെ 13 പേർക്കും, മേലാർകോട് പഞ്ചായത്തിലെ 2 പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പൊതുജനങ്ങൾ എല്ലാവരും ആൻ്റിജൻടെസ്റ്റ് ചെയ്ത് കോവിഡ് പോസിറ്റിവിറ്റി കുറയ്ക്കുവാൻ സഹകരിച്ചതിന് സംഘാടകർ പൊതുജനങ്ങളോട് നന്ദി അറിയിച്ചു.










