പാലക്കാട്ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യവുമായി സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രാപ്പകൽസമരം വ്യാഴാഴ്ച രാവിലെ 10ന് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെ സമരം തുടരും. അഞ്ച് ഘട്ടങ്ങളിലായി ആയിരത്തോളം തൊഴിലാളികൾ സമരത്തിന്റെ ഭാഗമാകും. വ്യാഴാഴ്ച രാവിലെ 10ന് ഒന്നാംഘട്ടത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി മുഖ്യപ്രഭാഷണം നടത്തും. വി സി കാർത്ത്യായനി സംസാരിക്കും. പകൽ മൂന്നിന് രണ്ടാം ഘട്ടത്തിൽ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എം ഹംസ സംസാരിക്കും. വൈകിട്ട് ആറിന് നടക്കുന്ന സാംസ്കാരിക സന്ധ്യ കഥാകൃത്ത് ടി കെ ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം പത്മിനി എന്നിവർ സംസാരിക്കും. വെള്ളിയാഴ്ചയാണ് നാലും അഞ്ചും ഘട്ടം സമരം.