പാലക്കാട്: കാർഷിക മേഖല കോർപറേറ്റ് വത്കരിക്കുന്നതിനെതിരെ സി.ഐ.ടി.യു പാലക്കാട് ഡിവിഷൻ റിലയൻസ് സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തി. റിലയൻസ് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എം.എസ്. സ്കറിയ ഉദ്ഘാടനം ചെയ്തു. ബി. വിജയൻ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ, ദാവൂദ്, പി.ജി. മോഹനകുമാർ എന്നിവർ സംസാരിച്ചു. പാലക്കാട് ബൈപാസ് റോഡ് സമീപത്തുള്ള റിലയൻസ് പെട്രോൾ പമ്പിനു മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് അഡ്വ. ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പി. ലീലാധരൻ അധ്യക്ഷത വഹിച്ചു. ടി.പി. രാധാകൃഷ്ണൻ, അബ്ദുൽ ഷുക്കൂർ, ജയഘോഷ്, ഗോവിന്ദനുണ്ണി എന്നിവർ സംസാരിച്ചു