സിമന്റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലിയുടെ തർക്കത്തില്‍ സമവായം ഉണ്ടാക്കാനാകാതെ സ്ഥാപനം പ്രവർത്തനം നിർത്തിവെച്ചു.
രണ്ടാഴ്ചയിലേറെയായി കടയുടെ മുന്നില്‍ കുടില്‍കെട്ടി സിഐടിയു നടത്തുന്ന സമരം മൂലം കടയുടെ പ്രവർത്തനമാകെ താളംതെറ്റിയിരുന്നു. കട തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും സ്ഥാപനമുടമ ജയപ്രകാശ് പറഞ്ഞു.
ലോഡുമായി വരുന്ന ലോറിയില്‍ നിന്ന് സിമൻ്റ് ചാക്കുകള്‍ ഇറക്കാൻ യന്ത്രം സ്ഥാപിച്ചതിനെതിരെ സിഐടിയു ചുമട്ട് തൊഴിലാളികള്‍ സമരം ആരംഭിച്ചിരുന്നു. യന്ത്രം പ്രവർത്തിപ്പിക്കാൻ രണ്ട് തൊഴിലാളികളെയാണ് കടയുടമ നിയോഗിച്ചത്.