കുളപ്പുള്ളിയില്‍ സിഐടിയു തൊഴിലാളികള്‍ മര്‍ദിച്ചെന്ന് കടയുടമ,
സിഐടിയു തൊഴിലാളികള്‍ മർദിച്ചതായി പ്രകാശ് സ്റ്റീല്‍സ് ആന്റ് സിമന്റ്സ് കടയുടമ ജയപ്രകാശ് ആരോപിച്ചു.
കമ്ബി വണ്ടിയില്‍ കയറ്റുമ്ബോഴാണ് തൊഴിലാളികള്‍ എത്തിയതെന്ന് ഉടമ പറഞ്ഞു. തന്നെ തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങളും കടയുടമ പുറത്തുവിട്ടു. അതേസമയം സിമന്റ് ലോഡ് ഇതര സംസ്ഥാനക്കാരെ കൊണ്ട് ഇറക്കുമ്ബോഴാണ് തടഞ്ഞതെന്ന് സിഐടിയു വ്യക്തമാക്കി. ഷൊർണൂർ പൊലീസിന് പരാതി നല്‍കുമെന്ന് കടയുടമ പറഞ്ഞു.