പാലക്കാട് ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ CITU നിർമാണ തൊഴിലാളി ധർണ്ണ സമരം സംഘടിപ്പിച്ചു
തൊഴിലാളികളുടെ പെൻഷൻ ബാദ്ധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, തൊഴിലാളി കുടുംബത്തിന് പ്രതിമാസം 7500 രൂപ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പാലക്കാട് ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ CITU നിർമാണ തൊഴിലാളി ധർണ്ണ സമരം സംഘടിപ്പിച്ചു.
. ഇന്ന് നടന്ന പരിപാടി CWFI CITU സംസ്ഥാനട്രഷറർ ടി.കെ.അച്യുതൻ , ഉദ്ഘാടനം ചെയ്തു. കെ.പഴനി അദ്യക്ഷവഹിച്ചു, പി.ലീലാധരൻ, രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.










