കഞ്ചിക്കോട് ചെല്ലൻകാവ് ആദിവാസി കോളനിയിൽ വ്യാജമദ്യം കഴിച്ച് ആശുപത്രിയിലായിരുന്ന ഏഴുപേർ ചികിത്സയ്ക്കുശേഷം ശനി, ഞായർ ദിവസങ്ങളിൽ ഊരിലെത്തി. ഇവരിൽനിന്ന് വാളയാർ സിഐയുടെ നേതൃത്വത്തിൽ മൊഴിയെടുത്തു.
ഒരാൾ മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കേസ് അന്വേഷണത്തിന് പാലക്കാട് ക്രൈംബ്രാഞ്ച് യൂണിറ്റിനെ ചുമതലപ്പെടുത്തി. ഉത്തരവ് ലഭിച്ചാലുടൻ അന്വേഷക സംഘത്തെ തീരുമാനിക്കുമെന്ന് പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ എസ് രാജു പറഞ്ഞു.
തൃശൂർ ഡിഐജിയും പാലക്കാട് ജില്ലാ പൊലീസ് മേധാവിയും കേസിനാവശ്യമായ സഹായം നൽകും. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.