ചിറ്റൂർ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോയമ്ബത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളായ രാമേശ്വരം സ്വദേശി ശ്രീഗൗതവും നെയ്വേലി സ്വദേശി അരുണ്‍ കുമാറുമാണ് മരിച്ചത്.
പത്തംഗ വിദ്യാർത്ഥി സംഘമാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഷണ്മുഖം കോസ്വേയ്ക്ക് സമീപമുള്ള ഓവുചാലില്‍ അകപ്പെട്ട ഇവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല.
ശ്രീഗൗതത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ചെക്ക്ഡാമിന്റെ ഓവുചാലില്‍ നിന്ന് അരുണ്‍ കുമാറിന്റെ മൃതദേഹം കണ്ടെടുത്തു.









