തമിഴ്‌നാട്ടിൽ ആളിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകൾ ക്രമാതീതമായി തുറക്കേണ്ടി വരുമെന്നും ചിറ്റൂര്‍ പുഴയില്‍ വെള്ളത്തിന്റെ അളവ് കൂടാന്‍ സാധ്യതയുണ്ടെന്നും ചിറ്റൂര്‍ പുഴ പ്രൊജക്ട് ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും കോസ്സ്‍വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.