സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നതായി പാലക്കാട് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര. പരാതി കിട്ടിയവയിലെല്ലാം കൃത്യമായ പരിശോധന നടത്തിയിട്ടുണ്ട്. കൃത്യമായ ഇടപെടലുകളുണ്ടാകും. പൂര്‍ണമായും സുതാര്യമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഇരട്ട വോട്ടെന്ന ആക്ഷേപമുള്ളവ പ്രത്യേക ലിസ്റ്റായി മാറ്റും. ഇത്തരത്തിലുള്ളവര്‍ വോട്ടു ചെയ്യാന്‍ വന്നാല്‍ അതിന് കൃത്യമായ നടപടിക്രമമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ച നടപടിക്രമം അനുസരിച്ചു മാത്രമേ അവര്‍ക്ക് വോട്ടു ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന് കലക്ടര്‍ വ്യക്തമാക്കി.