ദേശീയ ബാലിക ദിനം ആചരിച്ചു.
പാലക്കാട്:
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനോടൊപ്പം , പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ സുകന്യ സമൃദ്ധി യോജന പദ്ധതി, വാർഡിൽ 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നടപ്പിലാക്കുകയും ചെയ്തു. 46-ആം വാർഡിൽ നടന്ന ബാലികാ ദിനാചരണം ;നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന് പദ്ധതിയിൽ ചേര്‍ന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ആദ്യത്തെ നിക്ഷേപ തുക നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സീനിയര്‍ സൂപ്രണ്ട് ഓഫ്പോസ്റ്റൽ, സുധാകരൻ, ശ്രീ. ജയരാജ് , അംഗനവാടി ടീച്ചർ ശ്രീമതി. ശാന്തി എന്നിവർ പങ്കെടുത്തു.










