ഇണക്കാള കോലങ്ങളുടെ മാറ്റില്ലാതെ
ആചാരാനുഷ്ഠാനങ്ങള്‍ മാത്രമായി ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കാളവേല ആഘോഷിച്ചു. വൈകീട്ട് കരിവേലയും സ്കൂള്‍ വേലയും കാവിലെത്തിയതോടെ കാളവേലയുടെ ചടങ്ങുകള്‍ തുടങ്ങി. തുടര്‍ന്ന് ക്ഷേത്രം ഊരാളന്മാരായ മോഴിക്കുന്നത്ത് മനയില്‍ നിന്നുള്ള ഒറ്റ കാള ക്ഷേത്രത്തിലേക്ക് എഴുന്നെള്ളി.
കടമ്ബൂര്‍ മനോഹരന്റെ നാദസ്വര കച്ചേരി, രാത്രി 9.30 ന് കുറ്റിക്കോട് അയപ്പന്റെ തായമ്ബക , പാനപിടുത്തം എന്നിവയുമുണ്ടായി. രാവിലെ തന്ത്രി അണ്ടലാടി മനക്കല് ഉണ്ണി നമ്ബൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ഭഗവതിക്ക് പാലും വെളളരി നിവേദ്യവുമുണ്ടായി. ഇന്ന് താലപ്പൊലി ആഘോഷിക്കും.