പാലക്കാട്: നിലവിൽ മന്ത്രിസഭാ യോഗം തീരുമാനിച്ച ബസ്സ് ചാർജ്ജ് വർദ്ധന തൃപതികരമല്ലെന്ന് ഓൾ കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻസംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ. മിനിമം ചാർജ്ജ് 12 രൂപയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 10 രൂപയാണ് ഉപ്പാൾ തീരുമാനിച്ചിരിക്കുന്നത്. ഇത് ഡീസൽ;സ്റ്റെയർ പാർട്ട്സ് ശമ്പളം തുടങ്ങിയവയുടെ വർദ്ധനവിനനുപാതികമാവില്ല. മാത്രമല്ല വിദ്യാർത്ഥികളുടെ ചാർജ്ജ് വർദ്ധനവില്ലാത്തിടത്തോളം സ്വകാര്യ ബസ്സുകൾക്ക് യാതൊരു വിധ പ്രയോചനവും ഉണ്ടാവില്ലെന്നും എന്നാൽ ഈ വർദ്ധനവ് വിദ്യാർത്ഥികൾക്ക്കെ.എസ്.ആർ.ടി.സി.കൺസഷൻ നൽകാത്തതിനാൽ അവർ ക്കാണ് ഈ ചാർജ്ജ് വർദ്ധന ഗുണം ചെയ്യൂള്ളൂവെന്നും ടീ ഗോപിനാഥൻ പറഞ്ഞു.