സമരങ്ങളോട് അസിഹിഷ്ണുതയുള്ള സർക്കാരാണ് കേരളവും കേന്ദ്രവും ഭരിക്കുന്നതെന്ന് KPCC സെക്രട്ടറി C ചന്ദ്രൻ ,
കേന്ദ്രസർക്കാറിൻ്റെ കാർഷിക നയത്തിനെതിരെ പ്രമേയം പാസാക്കിയ സർക്കാരാന്ന് യുവകർഷകരുടെ ആവശ്യങ്ങളെ നിഷേധിക്കുന്നതെന്നും C ചന്ദ്രൻ ‘ വിവിധ ആവശ്യങ്ങളുന്നയിച് യുവകർഷകർ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു C ചന്ദ്രൻ ‘ ഏത് നല്ല പദ്ധതികളെയും ആദ്യം എതിർത്ത് ഇല്ലാതാക്കിയ സമര ചരിത്രമാണ് ഇടതു മുന്നണിയുടെത് ‘ കഴിഞ്ഞ നാലര കൊല്ലം ഇടതു സർക്കാർ മേനിപറഞ്ഞ് ഉദ്ഘാടനം ചെയ്തതെല്ലാം കഴിഞ്ഞ UDF സർക്കാറിൻ്റെ ദീർഘവീക്ഷണ പദ്ധതികളാണ് ‘ UDF സർക്കാർ അധികാരത്തിൽ വന്നാൽ യുവ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും C ചന്ദ്രൻ പറഞ്ഞു ‘ സംസ്ഥാന പ്രസിഡണ്ട് ബിജു അധ്യക്ഷത വഹിച്ചു. ദിലീപ്, പാർവ്വതി, സന്തോഷ്, എന്നിവർ സംസാരിച്ചു.