വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ . പാലിക്കാനാവശ്യമായ മുന്നൊരുക്കമാണ് പ്രധാനമായും നടത്തുന്നത്. ശാരീരിക അകലം പാലിക്കാനും കൈ കഴുകാനുമുള്ള സൗകര്യം ഓരോ കേന്ദ്രത്തിലും ഒരുക്കുന്നുണ്ടെന്ന് ഡിടിപിസി സെക്രട്ടറി പറഞ്ഞഞു.
മലമ്പുഴ ഉദ്യാനം, പാലക്കാട് നഗരത്തിലെ വാടിക, കാഞ്ഞിരപ്പുഴ ഉദ്യാനം, മലമ്പുഴ റോക്ക് ഗാർഡൻ, വെള്ളിയാങ്കല്ല് പൈതൃക ടൂറിസം തുടങ്ങിയവ തുറക്കും. ആറു മാസത്തിലേറെയായി ഇവ അടഞ്ഞുകിടക്കുകയാണ്. പാർക്കുകളിലെയും മറ്റും കളിയുപകരണങ്ങൾ പ്രവർത്തനയോഗ്യമാണോയെന്ന് ഉറപ്പുവരുത്തണം.
അടഞ്ഞുകിടന്നപ്പോഴും ഉദ്യാനങ്ങളിലെ പുല്ലുവെട്ടലും ശുചീകരണവും തുടർന്നിരുന്നു. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഘട്ടങ്ങളായി തുറക്കാനാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട നിർദേശം ടൂറിസം വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ആഭ്യന്തര ടൂറിസ്‌റ്റുകൾക്കാകും ആദ്യം അവസരം. ഒന്നാംഘട്ടത്തിൽ ടിക്കറ്റ് ഉപയോഗിച്ച് പ്രവേശന നിയന്ത്രണം ഉറപ്പാക്കിയ കേന്ദ്രങ്ങൾ തുറക്കണമെന്നാണ് നിർദേശം. രണ്ടാംഘട്ടത്തിൽ ഹിൽ സ്‌റ്റേഷനുകൾ, ഹൗസ് ബോട്ടുകൾ തുടങ്ങിയവയും.