കോവിഡ് പരിചരണ കേന്ദ്രം ജെസിഐഅംഗങ്ങൾ സന്ദർശിച്ചു
പാലക്കാട്:കോവിഡ് രോഗമുള്ളവർക്ക്പ്രാഥമിക ചികിത്സ നൽകുന്നതിനായിസജ്ജീകരിച്ചിട്ടുള്ളവിക്ടോറിയ കോളേജ് ലേഡീസ് ഹോസ്റ്റൽകോവിഡ് കെയര്‍ സെന്റർജെ സി ഐ പാലക്കാട് ജില്ലാ നേതൃത്വം സന്ദർശിച്ചു.ആരോഗ്യ പ്രവർത്തകരുടെ സേവനവുംആഹാരവുംവിശ്രമ മുറിയുംശുചിമുറികളുമുള്ളമികച്ചസംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന ഇടം ജെസിഐ അംഗങ്ങൾ സന്ദർശിക്കുകയും ഫലവർഗ്ഗങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മുമ്പ് ഉണ്ടായിട്ടില്ലാത്ത ഇത്തരം സദ്പ്രവൃത്തിയിൽ അതീവ സന്തുഷ്ടരാണെന്ന് നോഡൽ ഓഫീസർ സായ് ശങ്കറും സഹപ്രവർത്തകരും അറിയിച്ചു.ജെസിഐ നേതാക്കളായസന്തോഷ് കുമാർ,അജയ് ശേഖർ,സെറീന ഹനീഫ, സമീറ, സുമിത, ആദർശ്, അഖിൽ,അബ്ദുൽസലാം, നസീർ മനോലി, ശ്രീജിത്ത്, റംഷാദ് തുടങ്ങിയവർ പങ്കെടുത്തു.