പുതുശ്ശേരി വെടി ഉത്സവത്തിന് ക്ഷേത്രദർശനത്തിനെത്തിയ വയോധികയുടെ സ്വർണ മാല കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍.
തമിഴ്നാട് സേലം സ്വദേശിനികളായ രാജേശ്വരി (30), ഈശ്വരി (43) എന്നിവരെയാണ് നാട്ടുകാരും കസബ പൊലീസും ചേർന്ന് പിടികൂടിയത്.
എലപ്പുള്ളിപാറ ഏരിയപാടം മാമ്ബുള്ളി വീട്ടില്‍ സുന്ദരന്‍റെ ഭാര്യ വെള്ളക്കുട്ടി(75)യുടെ ഒരു പവനോളം വരുന്ന സ്വർണമാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ബസിറങ്ങി നടക്കുന്നതിനിടെ ക്ഷേത്ര കവാടത്തിലായിരുന്നു സംഭവം. സംഭവം കണ്ട ഉത്സവപ്പറമ്ബിലെത്തിയ ആളുകള്‍ ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.