പാലക്കാട്: മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ ആനപ്രേമി സംഘം ജില്ല പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ ജില്ല കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മേധാവി, ജില്ല പോലീസ് മേധാവി, ആർ.ടി.ഒ. എന്നിവർക്ക് പരാതി നൽകി. പാലക്കാട് ദേശീയപാതയിൽ കണ്ണന്നൂരിനും ആലത്തൂരിനുമിടയിൽ മത്സര ഓട്ടത്തിനുന്നോടിയായി പരിശീലന ഓട്ടം നടന്നുന്ന കുതിരക്കും കാളകൾക്കു മെതിരെ ഉടമസ്ഥർ ഇലക്ട്രിക് ഷോക്കൂ നൽകിയുംബൈക്കൂ കൊണ്ട് കാളകളുടെ ദേഹത്ത് ഇടിച്ചുമാണ് ക്രൂരത കാട്ടുന്നതെന്നാണ് പരാതി ഇത്തരം ക്രൂരത കാട്ടി പരിശീലനം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ന ടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മൃഗങ്ങളുടെ മാത്രമല്ല ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ജീവന് ഭീക്ഷണിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടൂന്നു. ഇത്തരം മത്സര ഓട്ട പരിപാടി നടത്തുന്നത് നിരോധിക്കണമെന്നും ഇത്തരം അനധീകൃത മത്സരം നടത്തുന്ന സംഘടന ഭാരവാഹികൾക്കെതിരെയും റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാതെ ഇതോടൊപ്പം ഇരുചക്രവാഹനങ്ങൾ ഓടിച്ചവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.