Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ

Palakkad News by Palakkad News
3 years ago
in ALATHUR
0
സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ

പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവര്‍ത്തകന്‍ കെ ആര്‍ വിജയനെ വെട്ടിക്കൊന്ന കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. പാലക്കാട് മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി കെ മോഹന്‍ദാസാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 302 വകുപ്പ് പ്രകാരമുള്ള കൊലപാതകക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അഞ്ച് പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നാലാം പ്രതിയെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പടിഞ്ഞാമുറി പവന്‍ എന്ന സുജീഷ് (31) ആണ് ഒന്നാം പ്രതി. കാരപ്പൊറ്റ കൂടല്ലൂര്‍ ജനീഷ് (26), പടിഞ്ഞാമുറി കുന്നുംപുറം മിഥുന്‍ (27), കാരപ്പൊറ്റ അത്താണിപ്പറമ്പ് സുമേഷ് (29)എന്നിവരാണ് മറ്റുപ്രതികള്‍. നാലാം പ്രതി കാരപ്പൊറ്റ കുന്നുംപറും ചാരുഷി(25) നെയാണ് വിട്ടത്. 2015 മെയ് മൂന്നിന് വൈകിട്ട് അഞ്ചിന് വീടിനു സമീപത്തെ മരണവീട്ടിലേക്ക് പോവുകയായിരുന്ന വിജയനെ തടഞ്ഞുനിര്‍ത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
വിജയന്റെ സഹോദരന്‍ കെ ആര്‍ മോഹനനാണ് സംഭവം നേരില്‍ക്കണ്ടത്. രണ്ടു ദിവസം മുമ്പ് പ്രദേശത്ത് ഉണ്ടായ സിപിഎം, ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നുള്ള വിരോധമാണ് വിജയനെ കൊലപ്പെടുത്താന്‍ കാരണം.

സിപിഎം കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ (സിഐടിയു) യൂനിറ്റ് സെക്രട്ടറിയുമായിരുന്ന വിജയന്‍. ഓട്ടോ ഓടിച്ചാണ് ഭാര്യയും രണ്ട് പെണ്‍മക്കളും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്. വടക്കഞ്ചേരി സിഐ ആയിരുന്ന എസ് പി സുധീരനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പഷ്യെല്‍ പ്രോസിക്യൂട്ടര്‍ എം രാജേഷ്, ഷിജു കുര്യാക്കോസ്, എന്‍ ഡി രജീഷ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

Previous Post

പെ​ട്രോ​ൾ പ​മ്പി​ൽ മു​ള​ക് പൊ​ടി എ​റി​ഞ്ഞ് പ​ണം ക​വ​ർ​ന്നു

Next Post

ജില്ലയിലേക്ക്​ ലഹരി ഒഴുകുന്നു: എ​ക്​​സൈ​സ്​ വ്യാപക പ​രി​ശോ​ധ​ന

Palakkad News

Palakkad News

Next Post
ജില്ലയിലേക്ക്​ ലഹരി ഒഴുകുന്നു: എ​ക്​​സൈ​സ്​ വ്യാപക പ​രി​ശോ​ധ​ന

ജില്ലയിലേക്ക്​ ലഹരി ഒഴുകുന്നു: എ​ക്​​സൈ​സ്​ വ്യാപക പ​രി​ശോ​ധ​ന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News