ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷ 25ന്
കോഴിക്കോട് ചേവറമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഏപ്രില്‍ 25ന് ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷ നടത്തും. അഡ്മിറ്റ് കാര്‍ഡ് ലഭിച്ചവര്‍ അന്നേദിവസം രാവിലെ അഞ്ചിന് തന്നെ റിപ്പോര്‍ട്ട് ചെയ്യണം.
ഇഗ്നോ: 15 വരെ അപേക്ഷിക്കാം
ഇഗ്നോയില്‍ ഇംഗ്ലീഷ്, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, സൈക്കോളജി, കൊമേഴ്സ്, ജ്യോഗ്രഫി, ഹിന്ദി, ഉറുദു, സംസ്കൃതം, പബ്ലിക് അഡ്മിനിസ്ട്രേഷന് എന്നീ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. പ്രവേശനത്തിന് ഓണ്‍ലൈന്‍ ഹെല്‍പ്ഡെസ്ക് സേവനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078519802, 9288853568 നമ്പരുകളിലോ ദാറുല്‍ ഹുദ ഇസ്ലാമിക് മദ്രസ, ഇഗ്നോ സ്പെഷല്‍ സ്റ്റഡി സെന്റര്‍ (14178D), വടക്കഞ്ചേരി പി.ഒ, പാലക്കാട് വിലാസത്തിലോ ബന്ധപ്പെടുക.
ലേലം 19 ന്
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ കടപുഴകി വീണ തേക്ക് മരങ്ങള്‍ കോളേജ് കാമ്പസില്‍ ഏപ്രില്‍ 19 ന് രാവിലെ 11ന് ലേലം ചെയ്യും. നിരതദ്രവ്യം 4,865 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, ശ്രീകൃഷ്ണപുരം, മണ്ണമ്പറ്റ പി.ഒ, പാലക്കാട് വിലാസത്തില്‍ ബന്ധപ്പെടാം.
സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴിലുള്ള കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലേയ്ക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. www.kscsa.org ലൂടെ ഏപ്രില്‍ 30 ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാവുന്നതാണ്. രജിസ്ട്രേഷന് ഫീസ് 200 രൂപ. പ്രവേശന പരീക്ഷ മെയ് 9 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. ഫോണ്‍: 8281098869, 0491-2576100.
മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം 16ന്
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 16 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ ട്രെയിനിംഗിന്റെ പേര്, പങ്കെടുക്കുന്നയാളുടെ പേര്, മേല്‍വിലാസം എന്നിവ സഹിതം 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. വോയിസ് മെസ്സേജ് ഒഴിവാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2815454 ല്‍ ബന്ധപ്പെടുക.