നെന്മാറ :നെന്മാറബോയ്സ് ഹയർസെക്കന്ററി സ്ക്കൂളിലെ എൻ എസ് എസ് യൂണിറ്റ് അദ്ധ്യാപകരുടെ സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ ഡോമിസിലറി കെയർ സെന്ററിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. നെന്മാറ പഞ്ചായത്ത് ഹാളിൽ വച്ച് പിടിഎ പ്രസിഡന്റ് സി ബി രവീന്ദ്രനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രകാശൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉഷ രവീന്ദ്രൻ, എ മോഹനൻ, മെമ്പർമാരായ ആർ ചന്ദ്രൻ, സോമൻ, പഞ്ചായത്ത് സെക്രട്ടറി ആർ രാധാകൃഷ്ണൻ, സ്ക്കൂൾ പ്രിൻസിപ്പാൾ എസ് മഹാലിംഗം, പ്രോഗ്രാം ഓഫീസർ കെ മുരളീധരൻ, വളണ്ടിയർമാരായ സ്മൃതി, അതുൽ, പ്ലാൻ കോർഡിനേറ്റർ സി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. പൾസ് ഓക്സി മീറ്റർ, എൻ 95 മാസ്ക്കുകൾ, സർജിക്കൽ മാസ്ക്ക്, പിപിഇ കിറ്റുകൾ എന്നിവയാണ് കൈമാറിയത്.










