തച്ചമ്പാറ ഡൊമിസിലിയറികെയർ സെന്ററിലേക്ക്ഇസാഫ് ഹോസ്പിറ്റൽമെഡിക്കൽ ഉപകരണങ്ങൾ നൽകി
തച്ചമ്പാറ:കോവിഡ്19പ്രതിരോധ-പരിചരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായസ്റ്റെതസ്ക്കോപ്പ്,വീൽചെയർ,പിപിഇ കിറ്റ്,ഫെയ്സ്ഷീൽഡ്,ഗ്ലൂക്കോമീറ്റർ,മരുന്നുകൾ,മാസ്കുകൾ തുടങ്ങിയമെഡിക്കൽ ഉപകരണങ്ങൾ ഇസാഫ് ഹോസ്പിറ്റൽതച്ചമ്പാറ ഡൊമിസിലിയറികെയർ സെന്ററിലേക്ക് നൽകി.കോവിഡ് പ്രതിസന്ധിയെ നേരിടാൻകൃത്യമായ പ്രവർത്തനങ്ങളാണ് തച്ചമ്പാറയിൽ നടക്കുന്നത്.സമൂഹം നല്ലരീതിയിൽഒന്നാകെ സഹകരിക്കുന്നകാഴ്ച ആശ്വാസകരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻ കുട്ടി പറഞ്ഞു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറ,ഇസാഫ് സിഇഒ ബിജുജോർജ്,പിആർഒ സാബുസ്കറിയ,ഇസാഫ് നേഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ ജെയിംസ്,മെമ്പർമാരായ ഐസക്,ബിന്ദു കുഞ്ഞിരാമൻ,ശാരദ,അബൂബക്കർ മുച്ചീരിപ്പാടം,ഉബൈദുള്ള എടായ്ക്കൽ തുടങ്ങിയവർപങ്കെടുത്തു.










