മലമ്പുഴ: കാറിലുണ്ടായിരുന്ന ആറ് യാത്രക്കാരും സുരക്ഷിതരാണ്. ഞായറാഴ്ച്ച രാത്രി എട്ടിന്, മലമ്പുഴ ഡാം ഉദ്യാന സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബത്തിൻ്റെ കാറിനാണ് മന്തക്കാട് ജംക്ഷനിൽ വെച്ച് തീപ്പിടിച്ചത്. തേങ്കുറിശി, വിളയൻചാത്തന്നൂർ പത്മാഞ്ജനത്തിൽ വിജയകുമാറിൻ്റെ ഹോണ്ട മൊബിലിയോ കാറിനാണ് ഓടികൊണ്ടിരിക്കുമ്പോൾ തീപ്പിടിച്ചത്. കാറിനു പുറകിലായി വന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറിൽ പുകയുയരുന്നത് കണ്ടത്. മന്തക്കാട് കവലയിലുണ്ടായിരുന്നവർ ബഹളം വച്ചാണ് വാഹനം നിർത്തിയത്. കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങിയതിന് ശേഷമാണ് തീ ആളിപ്പടർന്നത്. ബോണറ്റിനുള്ളിൽ നിന്നാണ് തീപ്പടർന്നത്. കാറിൻ്റെ എഞ്ചിൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്നവർ സമീപത്തെ കനാലിൽ നിന്നും വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. മലമ്പുഴ പോലീസും, അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാഹനത്തിൽ വിജയകുമാറിനോടൊപ്പം ഭാര്യ: ആശ. മക്കളായ വൈഷ്ണവി (പത്ത് ), മീനാക്ഷി (ആറ്) വിജയകുമാറിൻ്റെ അമ്മ: ഉണ്ണിയമ്മ, ചെറിയമ്മ: സ്വർണ്ണം എന്നിവരാണ് ഉണ്ടായിരുന്നത്.
അമ്മ ഉണ്ണിയമ്മ, ചെറിയമ്മ: സ്വർണ്ണം. വിജയകുമാർ
എറണാംകുളം തൃപ്പുണിത്തുറയിൽ
ശബരി എക്സ് പോസ് സ്ഥാപനം നടത്തുന്നു.
ചിത്രവിവരണം
മന്തക്കാട് കവലയിൽ ഞായറാഴ്ച്ച രാത്രി എട്ടിന് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചപ്പോൾ.










