ഷോള്‍ഡര്‍ ബാഗില്‍ തുണികള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയില്‍
ഷോള്‍ഡര്‍ ബാഗില്‍ തുണികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ഷാനവാസ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് വാങ്ങി ട്രെയിനില്‍ വിജയവാഡയിലാണ് ഷാനവാസ് ആദ്യം എത്തിയത്. അവിടെ നിന്ന് കേരള എക്സ് പ്രസില്‍ കോയമ്ബത്തൂരില്‍ ഇറങ്ങി. പിന്നീട് കോയമ്ബത്തൂര്‍ – കണ്ണൂര്‍ പാസഞ്ചറില്‍ കയറി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. സ്റ്റേഷനില്‍ നിന്നും തച്ചമ്ബാറയിലേക്ക് പോകുന്നതിനായി പുറത്തിറങ്ങിയ പ്രതിയെ എക്സൈസും ആര്‍പിഎഫും വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.