കാഞ്ഞി കനാലിൽ ജലവിതരണം തുടങ്ങി
തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകര കനാലില്‍ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോര്‍ച്ചക്ക് ദ്രുതഗതിയില്‍ പരിഹാരം കണ്ടതോടെ ഞായറാഴ്ച മുതൽ ജലവിതരണം പുനരാരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കർഷകരുടെ ആവശ്യത്തെ തുടർന്ന് കാഞ്ഞിരപ്പുഴ ഇടതുകര കനാല്‍വഴി ആദ്യം വെള്ളം തുറന്നുവിട്ടത്.
പൊന്നങ്കോടും നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തും ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ജലവിതരണം അന്നുതന്നെ നിര്‍ത്തിവെക്കുകയായിരുന്നു. ഇത് താൽക്കാലികമായി പരിഹരിച്ച് പിറ്റേദിവസം വീണ്ടും കാനാല്വഴി വെള്ളം വിട്ടെങ്കിലും നെല്ലിക്കുന്ന് ഭാഗത്തെ ചോര്‍ച്ച പ്രതികൂലമായി ബാധിച്ചതോടെ കനാല്‍ അടക്കേണ്ടിവന്നു. ശാശ്വതമായി പ്രശ്നം പരിഹരിക്കാതെ ജലവിതരണം തുടരാന്‍ സാധിക്കില്ലെന്നുവന്നതോടെയാണ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് രണ്ടിടങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ ചോര്‍ച്ച അടയ്ക്കല്‍ പ്രവൃത്തി നടന്നത്.